മൂവാറ്റുപുഴ നഗരത്തിലെ പ്രധാന റോഡിന് അടിയിലുള്ള കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ വെള്ളകുഴി. മൂന്ന് നാല് ആഴ്ച ആയി കുടിവെള്ളം റോഡിലൂടെ ഒഴുകി പോകുന്നു. ജലക്ഷാമം നേരിടുന്ന മൂവാറ്റുപുഴ നഗരത്തിലാണ് കുടിവെള്ളം അനാസ്ഥ മൂലം നഷ്ടപ്പെടുന്നത്. ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ശുദ്ധജല നഷ്ടത്തിനെതിരെ ഒറ്റയ്ക്ക് പ്രതിഷേധിക്കുകയാണ് എം ജെ ഷാജി. പൈപ്പ് പൊട്ടി, ജലം ഒഴുകിക്കൊണ്ടിരിക്കുന്ന കുഴിയിൽ മുട്ട് കുത്തി നിന്നാണ് പ്രതിഷേധം. ഇതെങ്കിലും കണ്ട് വാട്ടർ അതോറിറ്റി പൈപ്പ് നന്നാക്കാൻ തയ്യാറാകുമോ.