Monday, February 16, 2026
No menu items!
Homeവാർത്തകൾവാട്ട്സ് ആപ്പിൽ ഇനി ഏത് ഭാഷയിലും ചാറ്റ് ചെയ്യാം; വരുന്നു കിടിലൻ അപ്‌ഡേറ്റ്

വാട്ട്സ് ആപ്പിൽ ഇനി ഏത് ഭാഷയിലും ചാറ്റ് ചെയ്യാം; വരുന്നു കിടിലൻ അപ്‌ഡേറ്റ്

മുംബൈ: ഏത് ഭാഷയിലും ചാറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്ട്സ്ആപ്പ്. മുമ്പ് വാട്സാപ്പിലൂടെ ഓരോരുത്തർക്കും എഴുതാനും പറയാനും അറിയുന്ന ഭാഷകളിൽ മാത്രമേ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ ഇനി തടസമുണ്ടാകില്ല. ഏത് ഭാഷക്കാരുമായും ചാറ്റ് ചെയ്യാൻ ഇനി വാട്സാപ്പിലൂടെ സാധിക്കും. ഇതിനായി സന്ദേശങ്ങൾ ഓട്ടോമാറ്റിക് ആയി ട്രാൻസ്ലേറ്റ് ചെയ്യുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. വരുന്ന ഓരോ പുതിയ സന്ദേശവും ഉപഭോക്താവിന് മനസിലാവുന്ന ഭാഷയിലേക്ക് തർജ്ജമ ചെയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി പ്രത്യേകം ലാംഗ്വേജ് പായ്ക്ക് ഡൗൺലോഡ് ചെയ്യേണ്ടിവരും. തർജ്ജമ ചെയ്യുന്ന സന്ദേശങ്ങൾക്ക് കീഴിൽ തർജ്ജമ ചെയ്തതാണെന്ന് അറിയിക്കുന്ന ലേബലും ഉണ്ടാവും, നിലവിൽ ഈ ഫീച്ചർ നിർമാണഘട്ടത്തിലാണ്. ഭാവി വാട്സാപ്പ് അപ്ഡേറ്റുകളിൽ ഈ ഫീച്ചർ എത്തും.

വാട് സാപ്പിന്റെ 2.24.15.12 ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടെത്തിയതെന്ന് വാബീറ്റ് ഇൻഫോ എന്ന ഫീച്ചർ ട്രാക്കർവെബ്സൈറ്റ് പറയുന്നു. വാട്സാപ്പിന്റെ തന്നെ ട്രാൻസേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഈ ഫീച്ചറിന്റെ പ്രവർത്തനം. ഫോണിൽ തന്നെ ആയിരിക്കും ഇതിന്റെ പ്രൊസസിങ് നടക്കുക. ഇതുവഴി സന്ദേശങ്ങളുടെ സ്വകാര്യതയും എൻക്രിപ്ഷനും ഉറപ്പുവരു ത്താൻ സാധിക്കും. തുടക്കത്തിൽ ഇംഗ്ലീഷ്, അറബിക്, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ, ഹിന്ദി ഭാഷകളിലാണ് ഈ സൗകര്യം എത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments