വഴിയാത്രക്കാർക്ക് മാങ്ങ നൽകി കുരുന്നുകളുടെ വ്യസ്തമായ വിഷുക്കൈനീട്ടം
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് കണ്ടത്തിൽ സന്തോഷ് ,റാണി ദമ്പതികളുടെ മക്കളായ ജോതികയും സാൻവികയുമാണ് വ്യത്യസ്തമായ വിഷുക്കൈനീട്ടം നൽകി മാതൃകയായത്.
വീടിന് മുൻപിൽ ഫ്രീ മാങ്ങാ എന്ന് ബോർഡുമായി നിന്ന് അതുവഴി വന്നവർക്ക് എല്ലാം മാങ്ങാ നൽകുകയായിരുന്നു.
വീട്ടിലെ മാവിലെ മാങ്ങാ പറിച്ചപ്പോഴാണ് കുട്ടികൾ അച്ചനോട് വഴിയാത്രക്കാർ ക്ക് സൗജന്യമായി മാങ്ങാ വിഷുക്കൈനീട്ടം നൽകണമെന്ന ആശയം പങ്കുവച്ചത് അച്ചൻ സന്തോഷ് അംഗീകരിക്കുകയായിരുന്നു ജ്യോതികയും,സാൻവികയും ആയാംകുടി സെന്റ് തെരേസാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാലാം ക്ലാസിലും യൂകെജിയിലും പഠിക്കുന്നു.