ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയുടെ നേതൃത്വത്തിൽ വള്ളുവനാടൻ സാംസ്കാരിക ഉത്സവം സംഘടിപ്പിച്ചു. കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരും അവരുടെ നേതൃത്വത്തിൽ 80 ഓളം വരുന്ന കലാകാരന്മാരുടെ അരങ്ങേറ്റവും നടന്നു. പ്രസ്തുത പരിപാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ ജാനകി ദേവി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ അധ്യക്ഷത വഹിച്ചു നഗരസഭാ സെക്രട്ടറി എ എസ് പ്രദീപ് സ്വാഗതം പറഞ്ഞു. വജ്ര ജൂബിലി ഫെലോഷിപ്പ് ജില്ലാ കൺവീനർ ശ്രീ സന്ദീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി. വി കൃഷ്ണദാസ് നന്ദി രേഖപ്പെടുത്തി.