Wednesday, June 25, 2025
No menu items!
Homeവാർത്തകൾവളര്‍ത്ത് മൃഗങ്ങള്‍ക്ക് ജീവന്‍രക്ഷാമരുന്നുകള്‍ വിതരണം ചെയ്തു

വളര്‍ത്ത് മൃഗങ്ങള്‍ക്ക് ജീവന്‍രക്ഷാമരുന്നുകള്‍ വിതരണം ചെയ്തു

മലയിന്‍കീഴ് : നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരകര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവന്‍രക്ഷാമരുന്നുകള്‍ വിതരണം ചെയ്തു. നേമം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പ്രസിഡന്റ് എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പരിധിയിലുള്ള ഏഴ് മൃഗാശുപത്രികളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കാവശ്യമായ ജീവന്‍ രക്ഷാ മരുന്നുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പരിധിയിലെ മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കുകയും പങ്കെടുത്ത എല്ലാ കര്‍ഷകര്‍ക്കും സമ്മാന വിതരണം നടത്തി. ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ വസന്ത കുമാരി അധ്യക്ഷയായി.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ സജിനകുമാര്‍, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ ശാന്താ പ്രഭാകരന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.എസ്.ശ്രീകുമാര്‍, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.വി കൃഷ്ണദാസ്, ബി.ഡി.ഒ അജയ് ഘോഷ്, ഡി.ഇ.ഒ ബിന്ദു, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments