മലയിന്‍കീഴ് : രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം വര്‍ണ്ണാഭമായ ചടങ്ങളുകളോടെ ആഘോഷിച്ചു. മലയിന്‍കീഴ് ഗവ: ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സ്‌ക്കൂള്‍ പി.ടി.എ പ്രസിഡന്റ് രാജേന്ദ്രന്‍ ശിവഗംഗ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ലീന.സി.എച്ച് പതാക ഉയര്‍ത്തി.
എന്‍.എസ്.എസ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, എസ്.പി.സി എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ സ്വാതന്ത്ര്യദിന പരേഡും ഉണ്ടായിരുന്നു. ചടങ്ങില്‍ എം.പി.ടി.എ പ്രസിഡന്റ് റാണി അധ്യക്ഷയായി. എക്‌സിക്യൂട്ടിവ് അംഗം ഷിബു.എ.എസ്, അര്‍ച്ചന, ശ്രീകണ്ഠന്‍നായര്‍, ഷീബ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് മധുരവും വിതരണം ചെയ്തു.