ചെങ്ങമനാട്: കാഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തിൽ 100 ശ്രേഷ്ഠ പൗരന്മാരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ അൻവർ സാദത്ത് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന വികാരി റവ:ഫാ. ജോയി കണ്ണമ്പുഴ മുഖ്യ അതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് സിമി ടിജോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി പോളച്ചൻ, സരിത ബാബു, പ്രിയ രഘു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി അഭിജിത്ത്, അംഗങ്ങളായ കെ എൻ കൃഷ്ണകുമാർ, ജയശ്രീ ടീച്ചർ, ചന്ദ്രവതി രാജൻ, എം വി സത്യൻ, ടി എൻ ഷണ്മുഖൻ, ജിഷി ഷാജു, സി ഡി എസ് ചെയർപേഴ്സൺ അഖില സജീവ് എന്നിവർ ആശംസ നേർന്നു. ഇതോടനുബന്ധിച്ച് അതി ദരിദ്രർക്കുള്ള സ്വയം തൊഴിൽ വായ്പയും വിതരണം ചെയ്തു.