ചെങ്ങമനാട്: വയോജന ദിനത്തിന്റെ ഭാഗമായി കർഷകസംഘം മഞ്ഞപ്ര പുത്തൻപള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ വയോജനങ്ങളായ കർഷകരെ ആദരിച്ചു. വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് രാജീവ് ഏറ്റിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക സംഘം ഏരിയ സെക്രട്ടറി പി അശോകൻ വയോജന ദിന പരിപാടി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി കർഷക സംഘം ഏരിയ വൈസ് പ്രസിഡണ്ടും മുൻ തുറവൂർ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കെ വൈ വർഗീസ് പ്രമുഖ കർഷകനും ജീവകാരുണ്യ പ്രവർത്തകനുമായ ഫാദർ എ.കെ. തങ്കച്ചനെ ആദരിച്ചു. യോഗത്തിൽ കർഷക നേതാക്കളായ ടിപി വേണു, എംപി തരിയൻ, പി വി ജോയ് , കെ സി വർഗീസ്, ഐപി പയസ്, പ്രകാശൻ പിള്ള , സി വി പോൾ എന്നിവർ ആശംസകൾ നേർന്നു.
ലോക വയോജന ദിനത്തോട് അനുബന്ധിച്ച് വയോജന കർഷകരായ ഫാദർ എ കെ തങ്കച്ചൻ, വർഗീസ് തേമാലി പറമ്പിൽ , ആന്റണി മരോട്ടി കുടി, അന്നമ്മ മിഖായേൽ , പാപ്പു മരോട്ടികുടി എന്നിവരെ യോഗം ആദരിച്ചു. വയോജന ദിന പരിപാടിയിൽ പങ്കെടുത്ത എല്ലാ കർഷകർക്കും ഹൈബ്രീഡ് പച്ചക്കറിവിത്തുകൾ നൽകി.