കുറവിലങ്ങാട്: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ വയല തൃക്കയിൽ ശ്രീ സുബ്രമണ്യക്ഷേത്രത്തിൽ ഭാഗവത സപ്താഹവും തിരുവുത്സവവും പൂർവ്വാധികം ഭംഗിയായി ആഘോഷിയ്ക്കും.
നാളെ (ഫെബ്രുവരി 1) സപ്താഹ ഉദ്ഘാടന സഭ, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വയലശാഖാ പ്രസിഡൻ്റ് വിജികുമാർ അദ്ധ്യക്ഷത വഹിക്കും.ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷൻ എം പി വിശ്വനാഥൻ നായർ ആമുഖ പ്രഭാഷണം നടത്തും. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ഭാഗവത സപ്താഹയജ്ഞം യജ്ഞാചാര്യൻ ബ്രഹ്മശ്രീദാമോദരൻ നമ്പൂതിരി പുളിക്കാപ്പറന മന,നയിക്കും.ഒന്നാം ദിവസം ,ഫെബ്രുവരി 2 വരാഹാവതാരം, രണ്ടാം. ദിനം,ഭദ്രകാളി അവതാരം. മൂന്നാം ദിവസം നരസിംഹാവതാരം.നാലാം ദിനം ശ്രീകൃഷ്ണ അവതാരം, അഞ്ചാം ദിവസം രുക്മിണി സ്വയംവരം, ആറാം ദിവസം സന്താനഗോപാലം, ഏഴാം ദിനം സ്വർഗ്ഗാരോഹണം. ഫെബ്രുവരി 6 ന് വൈകുന്നേരം 6 ന് തിരുവുത്സവ ത്യക്കൊടിയേറ്റ്. തന്ത്രി മുഖ്യൻ മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യകാർമ്മികനും മേൽശാന്തി സന്തോഷ് ശ്രീനിവാസൻ സഹകാർമികനുമായിരിക്കും. ഫെബ്രുവരി 11ന് ആറാട്ട് വൈകിട്ട് 10.30 ന് ആറാട്ട് സദ്യയോടെ തിരുവുത്സവത്തിന് സമാപനമാകും. പത്രസമ്മേളനത്തിൽ കെ.പി സഹദേവൻ, വിശ്വനാഥൻ, സജീവ് കുമാർ, സി ജി വിശ്വനാഥൻ ,എം .പി വിശ്വനാഥൻ നായർ എന്നിവർ പങ്കെടുത്തു.



