Sunday, March 1, 2026
No menu items!
Homeവാർത്തകൾവയലാർ ഗാനമത്സരം അവാർഡുകൾ നൽകി

വയലാർ ഗാനമത്സരം അവാർഡുകൾ നൽകി

പുതുപ്പള്ളി : നൊസ്റ്റാൾജിയ ക്രീയേഷൻസ് സംഘടിപ്പിച്ച വയലാർ ഗാനമത്സര വിജയികൾക്കുള്ള അവാർഡ് നൽകി. എറണാകുളം ജില്ലയിൽ നിന്നുള്ള അദിതി സി രാജേഷ് വയലാർ നേതാവായി. അഞ്ചു കാറ്റഗറിയിൽ നടത്തിയ മത്സരം മുൻ വയലാർ പുരസ്‌കാര ജേതാവ് ഗായിക ശ്രുതി അനിൽ ഉത്ഘാടനം ചെയ്തു. 26 പുരസ്‌കാരങ്ങൾ ആണ് നൽകിയത്. പുരസ്‌കാര സമർപ്പണ ദിനം കഴിഞ്ഞ വർഷത്തെ വയലാർ അവാർഡ് ജേതാവ് ഗായിക അപൂർവ്വ മുരളീധരൻ വയലാർ ഗാനം പാടി ഉദ്ഘാടനം ചെയ്തു. ആദ്യത്തെ അഞ്ചു പുരസ്‌കാരങ്ങളിൽ ദേവരാജൻ പുരസ്‌കാരം കെ. സി. മാത്യു, എൽ പി ആർ വർമ്മ പുരസ്‌കാരം പി ജി ഷാജി, സലിൽചൗദരി പുരസ്‌കാരം സീമാ അഭിലാഷ്, എം കെ അർജുനൻ പുരസ്‌കാരം മീനാക്ഷി ബാലു ദാസ് എന്നിവർ നേടി. കൺസ്യൂമർ കോടതി മുൻ ജെഡ്ജ് രേണു പി ഗോപാൽ അവാർഡുകൾ നൽകി. മുൻ അവാർഡ് ജേതാക്കൾ ആയ ഡോക്ടർ അരുൺ, ഗായിക റാണി ഐസക്, സിപിഐ (എം ) ലോക്കൽ കമ്മിറ്റി അംഗവും റബ്ക്കോ തൊഴിലാളി യൂണിയൻ നേതാവും ആയ രാജേഷ് ജെ, നൊസ്റ്റാൾജിയ ലീഡേഴ്‌സ് ആയ രാജേഷ് ബി, കലാഭവൻ ജയകുമാർ, സുറുമി സന്തോഷ്‌, ഡയറക്ടർ സിബിപീറ്റർ, ബിൻസി ജോസ്, ബിയ ബോസ്, ശോഭ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം ജനറൽ കൺവീനർ അഡ്വ. മജേഷ് കാഞ്ഞിരപ്പള്ളി അധ്യക്ഷനായിരുന്നു. കലാഭവൻ ജയകുമാർ നേതൃത്വം നൽകിയ വയലാർ ഗാനാവതരണവും ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments