വയലാർ രാമ വർമ്മയുടെ 49-ാം അനുസ്മരണത്തോടനുബന്ധിച്ച് നൊസ്റ്റാൾജിയ ക്രീയേഷൻസ് സംഘടിപ്പിക്കുന്ന മൂന്നാമത് വയലാർ കരോക്കെ ഗാനമൽസരം ഈ മാസം 20 ന് കോട്ടയം കൊല്ലാട് നടക്കും. വയലാറിന്റെ ഗാനങ്ങൾ മാത്രമേ മത്സരത്തിൽ പാടാൻ അനുവദിക്കു. പ്രഗത്ഭരായ സംഗീത സംവിധായരും സംഗീതാധ്യാപകരും വിധികർത്താക്കളായിരിക്കും.
വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ കോട്ടയത്ത് വച്ച് നടക്കുന്ന വയലാർ അനുസ്മരണവും ഗാന സന്ധ്യാ ചടങ്ങിൽ വച്ച് വിതരണം ചെയ്യുമെന്ന് നൊസ്റ്റാൾജിയ ക്രീയേഷൻസ് ജനറൽ കൺവീനർ അഡ്വ:മജേഷ് കാഞ്ഞിരപ്പള്ളി അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാനും രജിസ്ട്രേഷനുമായി ക്രീയേഷൻസ് ഡയറക്ടർ സിബിപീറ്റർ 9061152474 എന്ന വാട്ട്സ് ആപ്പ് നമ്പരിൽ ബന്ധപ്പെടുക.



