Monday, July 7, 2025
No menu items!
Homeവാർത്തകൾവയനാട് ജില്ലയില്‍ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഒഴിവാക്കിയതായി ബാലഗോകുലം

വയനാട് ജില്ലയില്‍ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഒഴിവാക്കിയതായി ബാലഗോകുലം

വയനാട്: വയനാട് ജില്ലയില്‍ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഒഴിവാക്കിയതായി ബാലഗോകുലം. ശ്രീകൃഷ്ണ ജയന്തി ദിവസമായ ആഗസ്റ്റ് 26 ന് കുട്ടികളും കുടുംബാംഗങ്ങളും ഒരുമിച്ചുള്ള പ്രാര്‍ത്ഥന സഭകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ശോഭായാത്ര.

എല്ലാ സ്ഥലങ്ങളിലും ശോഭാ യാത്ര ആരംഭിക്കുമ്പോള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുശോചനസന്ദേശം വായിക്കും. ശോഭായാത്രയില്‍ പങ്കെടുക്കുന്നവരെല്ലാം വയനാട് സ്‌നേഹനിധി സമര്‍പ്പണം ചെയ്യുമെന്നും സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍, പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ എന്നിവര്‍ അറിയിച്ചു.

പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശമെന്നും ബാലഗോകുലം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments