Tuesday, March 3, 2026
No menu items!
Homeവാർത്തകൾവ​യ​നാ​ട് ഉ​​രു​ൾ​പൊ​ട്ട​ൽ: പു​ന​ര​ധി​വാ​സ​ത്തി​ന്​ ര​ണ്ട്​ മോഡൽ ടൗ​ൺ​ഷി​പ്​ പദ്ധതിക്ക്​ മന്ത്രി​സ​ഭാ​ അം​ഗീ​കാ​രം

വ​യ​നാ​ട് ഉ​​രു​ൾ​പൊ​ട്ട​ൽ: പു​ന​ര​ധി​വാ​സ​ത്തി​ന്​ ര​ണ്ട്​ മോഡൽ ടൗ​ൺ​ഷി​പ്​ പദ്ധതിക്ക്​ മന്ത്രി​സ​ഭാ​ അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്​ ചൂ​ര​ൽ​മ​ല, മു​ണ്ട​​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്​ ര​ണ്ട്​ മോ​ഡ​ൽ ടൗ​ൺ​ഷി​പ്​ പ​ദ്ധ​തി​ക്ക്​ മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മ്പാ​ല എ​സ്റ്റേ​റ്റി​ലും ക​ൽ​പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ എ​ൽ​സ്റ്റോ​ൺ എ​സ്റ്റേ​റ്റി​ലും മോ​ഡ​ൽ ടൗ​ൺ​ഷി​പ് നി​ർ​മി​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

വൈ​ത്തി​രി താ​ലൂ​ക്കി​ലെ നെ​ടു​മ്പാ​ല എ​സ്​​​റ്റേ​റ്റി​ലെ 65.41 ഹെ​ക്ട​റും ക​ൽ​പ​റ്റ വി​ല്ലേ​ജി​ലെ എ​ൽ​സ്​​റ്റോ​ൺ എ​സ്​​റ്റേ​റ്റി​ലെ 78.73 ഹെ​ക്ട​റും ഭൂ​മി​യാ​ണ്​ ഏ​റ്റെ​ടു​ക്കു​ക. ടൗ​ൺ​ഷി​പ്പി​ന്​ ഏ​റ്റ​വും അ​നു​യോ​ജ്യ​മെ​ന്ന് ക​ണ്ടെ​ത്തി​യ ര​ണ്ടു സ്ഥ​ല​ങ്ങ​ളു​ടെ​യും പൊ​സ​ഷ​ൻ 2005ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം അ​നു​മ​തി ന​ൽ​കി. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ നി​യ​മ​പ്ര​ശ്ന​ങ്ങ​ളി​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന്‍റെ അ​ട​ക്കം വി​ദ​ഗ്ധോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. സ്ഥ​ലം വേ​ഗം ല​ഭ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

ദു​ര​ന്ത​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ ഒ​ന്നാം ഘ​ട്ട​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കും. വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​റ്റു കു​ടും​ബ​ങ്ങ​ളെ ര​ണ്ടാം ഘ​ട്ട​മാ​യും പു​ന​ര​ധി​വ​സി​പ്പി​ക്കും. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ക​ര​ട് പ​ട്ടി​ക വ​യ​നാ​ട് ക​ല​ക്ട​ർ പ്ര​സി​ദ്ധീ​ക​രി​ക്കും. പ​ട്ടി​ക അ​ന്തി​മ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments