Thursday, February 26, 2026
No menu items!
Homeവാർത്തകൾവയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് രാഹുൽ ഗാന്ധി നിർവഹിക്കും

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് രാഹുൽ ഗാന്ധി നിർവഹിക്കും

കല്‍പ്പറ്റ:ചൂരൽമല- മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തറക്കലിടൽ നിർവഹിക്കുക. കോൺഗ്രസ് നിർമ്മിക്കുന്ന നൂറു വീടുകളിൽ 50 വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയിൽ ആദ്യം നിർമ്മിക്കുന്നത്. ചടങ്ങിൽ പ്രിയങ്ക ഗാന്ധി എംപി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.1041 ചതുരശ്ര അടിയുള്ള വീടും എട്ട് സെൻറ് ഭൂമിയും ആണ് കോൺഗ്രസ് ദുരന്തബാധിതർക്ക് നിർമ്മിച്ചു നൽകുന്നത്. പേരാവൂരിൽ കർഷക സംഘടന നേതാക്കളുമായും കർഷകരുമായുള്ള സംവാദത്തിനുശേഷമായിരിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോവുക. രാവിലെ 11 മണിക്ക് പേരാവൂർ തുണ്ടിയില്‍ പാരിഷ് ഹാളിലാണ് പരിപാടി. രാവിലെ ഹെലികോപ്റ്ററിൽ എത്തുന്ന രാഹുൽഗാന്ധി പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയത്തിൽ ഇറങ്ങും. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments