Thursday, August 7, 2025
No menu items!
Homeവാർത്തകൾവയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി  ജില്ലാ ഭരണകൂടം  പ്രത്യേക അദാലത്ത് നടത്തി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി  ജില്ലാ ഭരണകൂടം  പ്രത്യേക അദാലത്ത് നടത്തി

വയനാട്: മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി  ജില്ലാ ഭരണകൂടം  പ്രത്യേക അദാലത്ത് നടത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടതും ഇതുവരെയും ധനസഹായങ്ങളും മറ്റും ലഭിക്കാത്തവരുണ്ടെങ്കില്‍ ഇവര്‍ക്കുവേണ്ടിയായിരുന്നു പ്രത്യേക അദാലത്ത്.

മേപ്പാടി ഗവ.എല്‍.പി സ്‌കൂളിന് സമീപത്തുള്ള എം.എസ്.എ ഹാളില്‍ നടന്ന അദാലത്തില്‍ ആദ്യദിവസം വിവിധ തരത്തിലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള  257 അപേക്ഷകള്‍ ലഭിച്ചു. പത്താം വാര്‍ഡില്‍ നിന്നും 37 അപേക്ഷകളും പതിനൊന്നാം വാര്‍ഡില്‍ നിന്നും 36 അപേക്ഷകളും പന്ത്രണ്ടാം വാര്‍ഡില്‍ നിന്നും 184 അപേക്ഷകളുമാണ് ലഭിച്ചത്. കാര്‍ഷിക ക്ഷേമവകുപ്പില്‍ നിന്നുള്ള സഹായത്തിനായി 4 അപേക്ഷകളും മൃഗസംരക്ഷണവകുപ്പില്‍ നിന്നുമുളള സഹായത്തിനായി 6 അപേക്ഷകളും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി 18 അപേക്ഷകളും ലഭിച്ചു.

വ്യാഴാഴ്ചയും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പ്രത്യേക അദാലത്ത് നടക്കും. ദുരന്തബാധിത വാര്‍ഡുകളിലുള്ളവര്‍ക്ക്  അദാലത്തില്‍ പങ്കെടുത്ത് വിവരങ്ങള്‍ ധരിപ്പിക്കാം. താല്‍ക്കാലിക പുനരധിവാസത്തിലുള്ളവര്‍ക്ക് ഫര്‍ണ്ണീച്ചര്‍ തുടങ്ങിയവ  ലഭിക്കാത്തവരുണ്ടെങ്കില്‍ അവര്‍ക്കും അദാലത്തിലെത്തി വിവരങ്ങള്‍ ധരിപ്പിക്കാം. അക്ഷയകേന്ദ്രത്തിന്റെയും പ്രത്യക കൗണ്ടറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ്, മൃഗസംരക്ഷണവകുപ്പ് തുടങ്ങിയവരുടെ പ്രത്യേക കൗണ്ടറുകളും അദാലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ സാമ്പത്തിക സ്ഥിതി വിവരകണക്ക് വിഭാഗമാണ് അദാലത്തിൽ വിവരങ്ങൾ ക്രോഡീകരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments