Monday, August 4, 2025
No menu items!
Homeവാർത്തകൾവയനാട്ടിലെ ദുരന്തബാധിതർക്ക് വേഗത്തിൽ പണം നൽകണം; ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര നിർദേശം

വയനാട്ടിലെ ദുരന്തബാധിതർക്ക് വേഗത്തിൽ പണം നൽകണം; ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര നിർദേശം

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്നു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം. എൽഐസി, നാഷനൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കം കമ്പനികൾക്കാണു ധനകാര്യ മന്ത്രാലയത്തിന്റെ നിർദേശം.

കേന്ദ്ര സർക്കാർ നടപടിയ്ക്കു പിന്നാലെ കമ്പനികൾ ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവ് വരുത്തി. എത്രയും വേഗത്തിൽ പോളിസി ഉടമകളെ ബന്ധപ്പെടാനും കമ്പനികൾ നടപടി ആരംഭിച്ചു. ജനറൽ ഇൻഷുറൻസ് കൗൺസിൽ ക്ലെയിമുകൾ തീർപ്പാക്കി വേഗത്തിൽ പണം നൽകുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments