നരുവാമൂട് : ദുരിതഭൂമിയായ വയനാടിലെ ജനങ്ങളുടെ പുനരധിവാസത്തിന് കൈതാങ്ങായി നരുവാമൂട് എസ്.കെ.പബ്ലിക് സ്‌ക്കൂള്‍ സമാഹരിച്ചത് അരലക്ഷം രൂപ. സ്‌കൂള്‍ അധികൃതരും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് അരലക്ഷം രൂപ സ്വരൂപിച്ചത്. വയനാട്ടിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്‌ക്കൂള്‍ ചെയര്‍മാന്‍ എസ്.കുമരേശന്‍, ചീഫ് പ്രിന്‍സിപ്പല്‍ കെ.രാജേന്ദ്രന്‍നായര്‍, പ്രിന്‍സിപ്പല്‍ എസ്.സുനിത, സ്റ്റാഫ് സെക്രട്ടറി ഐശ്വര്യ, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.



