ചെങ്ങമനാട്: ഉരുൾപൊട്ടൽ മൂലം വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന ജനതയെ സഹായിക്കാൻ തന്നാൽ കഴിയുന്ന സഹായം നൽകാൻ കർഷകരും ദേശീയ കിസാൻ സർവീസ് സൊസൈറ്റിയുടെ വിവിധ യൂണിറ്റുകൾ ശേഖരിക്കുന്ന ഫണ്ട് ഒരുമിച്ച് നൽകും. ഇതിന്റെ ഭാഗമായി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കിസാൻ സർവീസ് സൊസൈറ്റി ശ്രീകണ്ഠപുരം യൂണിറ്റ് സ്വരൂപിച്ച 66666 രൂപ ദേശീയ ചെയർമാൻ ജോസ് തയ്യിലിന് ജില്ലാ പ്രസിഡണ്ട് കെ ജെ ചാക്കോ കൊന്നക്കൽ കൈമാറി. ആൻ്റണി ജീരകത്തിൽ, സൂസ്സമ്മ ഓലിക്കര, ബാബു കാശാം കാട്ടിൽ, ജോയി കൊച്ചുപുര എന്നിവർ സംസാരിച്ചു.



