Tuesday, August 5, 2025
No menu items!
Homeവാർത്തകൾവന്യജീവി ആക്രമണം; ഉന്നതതല യോഗം വിളിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍

വന്യജീവി ആക്രമണം; ഉന്നതതല യോഗം വിളിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍

സംസ്ഥാനത്തെ കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വനം വകുപ്പിലെ എല്ലാ വിഭാഗം മേധാവികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കാന്‍ വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മുഖ്യവനം മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. നാളെ ഉച്ചയ്ക്ക് 2.30-ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം വനം ഉദ്യോഗസ്ഥരും വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതാണ്. സാധാരണയായി വന്യജീവി വിഷയവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് ഡ്യൂട്ടിയില്‍ പങ്കെടുക്കേണ്ടതില്ലാത്ത സോഷ്യല്‍ ഫോറസ്ട്രി, ഗവേഷണം തുടങ്ങിയ എല്ലാ വിഭാഗങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തും. പട്രോളിംഗ് ശക്തിപ്പെടുത്താന്‍ എല്ലാവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെ പ്രയോജനപ്പെടുത്തും.

വനം വകുപ്പില്‍ നിലവിലുള്ള ആര്‍.ആര്‍.ടി വിഭാഗങ്ങളിലും മറ്റ് ഫീല്‍ഡ് ഡ്യൂട്ടി ചെയ്യുന്ന വിഭാഗങ്ങളിലും ആവശ്യമായത്ര ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകാത്തതിനാലാണ് ഇത്തരത്തില്‍ എല്ലാവിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്ന കാര്യം വകുപ്പ് ആലോചിക്കുന്നത്. ഈ സാഹചര്യത്തിലാണ് തദ്ദേശീയരായ നാട്ടുകാരെയും യുവാക്കളും അടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തികൊണ്ട് പ്രൈമറി റെസ്‌പോന്‍സ് ടീം അഥവാ പി.ആര്‍.ടി എന്ന പേരില്‍ പ്രത്യേക സംഘം രൂപീകരിച്ചു വരുന്നത് എന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments