തിരുവനന്തപുരം: വന്ധ്യതയ്ക്ക് ആശ്വാസമായി ഒരുവാതിൽ കോട്ടയിൽ പ്രാൺ ഹോസ്പിറ്റലിന് തുടക്കമായി. ഒരു പതിറ്റാണ്ടായി കുമാരപുരത്ത് പ്രവർത്തിക്കുന്ന പ്രാൺ ഹോസ്പിറ്റൽ ആൻഡ് ഇൻഫെർട്ടിലിറ്റി സെന്ററിന്റെ വിപുലീകരിച്ച സമഗ്ര വനിതാ ആരോഗ്യ കേന്ദ്രമാണ് ഒരു വാതിൽ കോട്ടയിൽ ആരംഭിച്ചത്. തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആശുപത്രിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. മാറിയ കാലഘട്ടത്തിൽ വനിതാ ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രാണിന് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ അധ്യക്ഷനായി. വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിലും, സ്കോളർഷിപ്പ് വിതരണവും പുരസ്കാര വിതരണവും അടൂർ പ്രകാശ് എം. പി. യും നിർവഹിച്ചു. മൂന്ന് നിലകളിലായി പതിനഞ്ചിൽപരം സ്‌പെഷ്യലൈസ്ഡ് വിഭാഗങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
സ്ത്രീകൾക്ക് വേണ്ടി സ്ത്രീകളാൽ നടത്തപ്പെടുന്ന സ്ഥാപനം എന്ന ചിന്തയാണ് പ്രാൺ ഹോസ്പിറ്റൽ തുടങ്ങാൻ കാരണമെന്ന് ഡോ. അനുപമ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി. കെ. രാജു , ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയൻ, ഐ.എം. എ പ്രസിഡന്റ് ഡോ. ആർ. ശ്രീജിത്ത്, വാർഡ് കൗൺസിലർമാരായ എൻ.അജിത്ത് കുമാർ, ഡി.ജി. കുമാരൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി , ഡോ.വി.പി. ശുഹൈബ്, റവ. ഡോ.എൽ മാത്യൂസ് മാർ പോളികാർപ്പസ്, ഡോ. അനുപമ, ഡോ. രാധിക ആർ. രാജൻ എന്നിവർ സംസാരിച്ചു.



