Tuesday, July 8, 2025
No menu items!
HomeCareer / job vacancyവനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ശാക്തീകരിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ശാക്തീകരിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ശാക്തീകരിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘വി ഗ്രോ’ ഇന്‍കുബേഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. വനിതാ സംരംഭകരുടെ പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങളില്‍ നിന്ന് സുസ്ഥിര വരുമാനം നേടിയെടുക്കുന്നതിനുള്ള പിന്തുണയും മാര്‍ഗനിര്‍ദേശവും പരിപാടിയിലൂടെ ലഭ്യമാകും.നാല് മാസത്തെ പരിശീലന പരിപാടിയില്‍ 30 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം. ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന ലഭിക്കും.

സംരംഭകരുടെ ബിസിനസ് മോഡലുകള്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള ശില്‍പശാലകളും ബൂട്ട്ക്യാമ്പുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഉത്പന്നങ്ങളെ വിപണിയിലേക്ക് എത്തിക്കുന്നതിനും ലാഭകരമായി ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിനും പരിപാടി സഹായകമാകും.സുസ്ഥിര വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുക, ബിസിനസിനാവശ്യമായ മൂലധനം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും നിക്ഷേപക പിച്ചുകളും പരിചയപ്പെടുത്തുക, വ്യക്തിഗത മാര്‍ഗനിര്‍ദേശം നല്കുക, ബിസിനസ് മോഡല്‍ പരിഷ്‌കരിക്കുന്നതിനും വിപണിയിലേക്ക് എത്തിക്കുന്നതിനും പിന്തുണ നല്കുക, വ്യവസായ വിദഗ്ധരേയും നിക്ഷേപകരേയും സംരംഭകരുമായി ബന്ധിപ്പിക്കുക തുടങ്ങിയവ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങളും പരിപാടിയില്‍ ചര്‍ച്ച ചെയ്യും. നിക്ഷേപകര്‍, കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ ഓഹരി ഉടമകള്‍ എന്നിവര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡെമോ ഡേയും പരിശീലന പരിപാടിയുടെ പ്രത്യേകതയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments