മുംബൈ: വനിതാ ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമിഫൈനലിൽ, നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു .ഇത് ശരിക്കും ഒരു മധുര പ്രതികാരം കൂടിയാണ്. ഗോലിയാത്തിനെ അടിച്ച ദാവീദിനെ പോലെ ക്രിക്കറ്റിന്റെ ചരിത്ര പുസ്തകങ്ങളിൽ ഈ വിജയം തങ്കലിപികളിൽ എഴുതിച്ചേര്‍ക്കപ്പെടും. ഇന്ത്യയുടെ വിജയം മാത്രമല്ല, ഒട്ടനവധി റെക്കോര്‍ഡുകളും ഈ ഒറ്റ മത്സരത്തിൽ കടപുഴകി.
വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ്: ഈ ടൂർണമെന്റിലെ ലീഗ് ഘട്ടത്തിൽ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ 331 റൺസ് ചേസ് ചെയ്ത റെക്കോർഡ് ഇതോടെ പഴങ്കഥയായി.
നോക്കൗട്ടിലെ ആദ്യ 300+ ചേസ്: ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ (പുരുഷൻമാരുടെയും സ്ത്രീകളുടെയും) 300ൽ അധികം റൺസ് വിജയകരമായി പിന്തുടരുന്ന ആദ്യ ടീമായി ഇന്ത്യ



