തിരുവനന്തപുരം: വനിതാ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കാന്‍ സപ്ലൈകോ. സബ്‌സിഡി ഇതര സാധനങ്ങളുടെ വിലക്കുറവ് നവംബര്‍ 1 മുതല്‍ നിലവില്‍ വരുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
സപ്ലൈകോ നിലവില്‍ സാധനങ്ങള്‍ക്ക് നല്‍കുന്ന വിലക്കുറവിന് പുറമെയാണ് വനിതാ ഉപഭോക്താക്കള്‍ക്കുള്ള ഈ ഓഫറുകള്‍. വിവിധ ഓഫറുകളും പദ്ധതികളും നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു
250 കോടി രൂപ പ്രതിമാസ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ ആറ് പെട്രോള്‍ പമ്പുകള്‍ ആരംഭിക്കും. സപ്ലൈകോയില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് പ്രിവിലേജ് കാര്‍ഡ് ഏര്‍പ്പെടുത്തും.
ഇതിലൂടെ കൂടുതല്‍ ഓഫറുകളും സബ്‌സിഡികളും ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ കൊണ്ടുവരും എന്നിങ്ങനെയുള്ള പദ്ധതികളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു



