Sunday, February 15, 2026
No menu items!
Homeവാർത്തകൾവനാന്തരങ്ങളിലൂടെ ജീവനക്കാർക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു

വനാന്തരങ്ങളിലൂടെ ജീവനക്കാർക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു

ഇടുക്കി: കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ വനാന്തരങ്ങളിലൂടെ ജീവനക്കാർക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചു. ഇടുക്കി, പീരുമേട്, തേക്കടി എന്നീ മേഖലകളിലൂടെ മൂന്ന് ഘട്ടമായാണ് പരിപാടി നടക്കുന്നത്.

വൈൽഡ് ലൈഫ് ഡിവിഷൻ ഡോർമിറ്ററിയിൽ നടന്ന പരിപാടി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സംഘടന ജില്ലാ പ്രസിഡൻ്റ് ജെ വിജയകുമാർ അധ്യക്ഷനായി. ജില്ലയിലെ ജീവനക്കാർ നേരിടുന്ന വിഷയങ്ങൾ, ആധുനിക രീതിയിലുള്ള ഉപകരണങ്ങളുടെ അഭാവം, മനുഷ്യ-വന്യജീവി സംഘർഷം, മുന്നറിയിപ്പില്ലാതെ സർക്കാർ മാനദണ്ഡങ്ങൾ മറികടന്നുകൊണ്ടുമുള്ള സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. സംഘടന ഹൈറേഞ്ച് മേഖലാ സെക്രട്ടറി എസ് ഹരികുമാരൻ നായർ, പി എസ് നവാസ്, വിപിൻദാസ്, ബി പ്രസാദ്‌കുമാർ, ഹരികുമാരൻ നായർ, എ അനിലാൽ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments