തിരുവല്ല: കുന്നന്താനം വടമന ദേവിക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൽ ഭക്തജന തിരക്കേറി. ഞായറാഴ്ച പകൽ 11.30 ന് രുഗ്മിണി സ്വയംവരത്തിന് മുന്നോടിയായി ഘോഷയാത്രയും നടന്നു. പുരാണ കഥാപാത്ര വേഷങ്ങൾ, താലപ്പൊലി, വാദ്യമേളങ്ങൾ, നാമജപ സംഘങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മിഴിവേകി. തുടർന്ന് സ്വയംവര സദ്യ, നാണയപ്പറ, സർവ്വൈശ്വര്യ പൂജ എന്നിവയും നടന്നു. ഒക്ടോബർ 2ന് തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ഭദ്രദീപം കൊളുത്തി ആരംഭിച്ച സപ്താഹ യജ്ഞം 8ന് സമാപിക്കും. എൻ.എസ്.എസ്. മല്ലപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡൻറ് ശശിധരൻ നായർ ആശംസ സന്ദേശം നല്കി. മല്ലപ്പള്ളി. ജി. ഹരികൃഷ്ണൻ ആണ് യജ്ഞാചാര്യൻ. കരുണാകരൻ നായർ (പ്രസിഡണ്ട്) പ്രവീൺ കുമാർ (സെക്രട്ടറി)ബാബു കുട്ടൻ നായർ (ഖജാൻജി) എന്നിവരുടെ നേതൃത്വത്തിലാണ് സപ്താഹ യജ്ഞം നടത്തിവരുന്നത്.
വടമന ദേവിക്ഷേത്രം: രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി
RELATED ARTICLES