Tuesday, August 5, 2025
No menu items!
Homeവാർത്തകൾവടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; കാർ യാത്രക്കാരായ രണ്ട് പേരും മരിച്ചു

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; കാർ യാത്രക്കാരായ രണ്ട് പേരും മരിച്ചു

കോഴിക്കോട്: വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ചവരാണ് മരിച്ചത്. കാർ ഡ്രൈവർ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി (38), കാറിൽ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്. ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർ ദിശകളിൽ നിന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments