കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ വഖഫ് ഇസ്ലാം മതത്തിന്റെ അനിവാര്യത അല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാണിച്ചു. വഖഫ് മൗലിക അവകാശമല്ലെന്നും മതപരമായ സ്വഭാവമില്ലെന്നും വാദിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യപ്പെട്ടു. ഹർജിയിൽ
ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇന്നും വാദം കേൾക്കും.



