Tuesday, October 28, 2025
No menu items!
Homeവാർത്തകൾവഖഫ് ഭേദഗതി കരട് ബിൽ ഇന്ന് പാർലമെന്‍റിൽ; കടുത്ത പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

വഖഫ് ഭേദഗതി കരട് ബിൽ ഇന്ന് പാർലമെന്‍റിൽ; കടുത്ത പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം

പാർലമെന്‍റില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ , ബജറ്റ് ചർച്ചക്ക് ഇന്ന് തുടക്കം. മറ്റന്നാള്‍ വരെയാണ് ചർച്ച. വഖഫ് ഭേദഗതി കരട് ബില്‍ സംയുക്ത പാർലമെന്‍ററി സമിതി ഇന്ന് പാർലമെന്‍റില്‍ വെക്കും. ബജറ്റ് അവഗണനകള്‍ക്കെതിരെ സഭയില്‍ പ്രതിപക്ഷം പ്രതിഷേധവും ഉയരും.

11 മണിക്കാണ് സഭ ആരംഭിക്കുന്നത് മുതല്‍ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. കുംഭമേളയിലെ അപകടവുമായി ബന്ധപ്പെട്ട് ബജറ്റ് ദിനത്തിലും പ്രതിപക്ഷം പ്രതിഷേധിക്കുകയും ബജറ്റ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ശേഷം ഒരുദിവസസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് മുതല്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചക്ക് തുടക്കമാകുന്നത്. ജെപിസി അംഗീകരിച്ച കരടുബില്ലാണ് സഭയുടെ പരിഗണനക്കായി സമർപ്പിക്കുന്നത്. സമിതിയിലെ ഭരണപക്ഷ അംഗങ്ങള്‍ നിർദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചുള്ള ബില്ലിന്‍റെ കരട് കഴിഞ്ഞ വ്യാഴാഴ്ച സമിതി അധ്യക്ഷൻ ജഗദംബികപാല്‍ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് സമർപ്പിച്ചിരുന്നു.

ബിജെപി എംപി സഞ്ജയ് ജയ്‌സ്വാളിനൊപ്പം ജെപിസി അധ്യക്ഷൻ ജഗദാംബിക പാലും ഹിന്ദിയിലും ഇംഗ്ലീഷിലും റിപ്പോർട്ട് അവതരിപ്പിക്കും. ബില്ലിലുള്ള എതിർപ്പ് പ്രതിപക്ഷം രേഖപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments