ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതിനായുള്ള ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായിട്ടുള്ള വഖഫ് നിയമം ഭേദഗതി ചെയ്യും.നിലവിലെ വഖഫ് നിയമത്തിൽ 40 ഭേദഗതികൾ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. വഖഫ് കൗൺസിലുകളിലും സംസ്ഥാന വഖഫ് ബോർഡുകളിലും ഇനി മുതൽ വനിത പ്രാതിനിധ്യവും ഉറപ്പ് വരുത്തും. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കർശന പരിശോധനകൾക്ക് വിധേയമാക്കും. തർക്ക ഭൂമികളും സർക്കാർ പരിശോധിക്കും. 9.4 ലക്ഷം ഏക്കർ വസ്‌തുവകകളാണ് വഖഫ് ബോർഡിന് കീഴിലുള്ളത്.
ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ബോര്‍ഡിന്റെ അധികാരങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടാകും നിയമ ഭേദഗതിയെന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ വഖഫ് ബോര്‍ഡിന് തങ്ങള്‍ക്ക് ലഭിക്കുന്ന ഏത് ഭൂമിയും വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്.



