Tuesday, July 8, 2025
No menu items!
Homeവാർത്തകൾവഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കോഴിക്കോട്ടെ കേസ് റദ്ദാക്കി...

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കോഴിക്കോട്ടെ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കോഴിക്കോട്ടെ കേസ് റദ്ദാക്കി ഹൈക്കോടതി. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണ്. അതിനാൽ തന്നെ വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്നാണ് കോടതി നിരീക്ഷണം. കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കേസ് എടുത്തത്.

2013-ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചത്. എന്നാൽ വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരില്‍ ക്രിമിനല്‍ നടപടി സാധ്യമല്ലെന്നാണ് കോടതി നിരീക്ഷണം.
2017-ലാണ് വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കുന്നത്.ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments