Tuesday, July 8, 2025
No menu items!
Homeവാർത്തകൾലോക സർവമത സമ്മേളനത്തിന് ഇന്ന് വത്തിക്കാനിൽ തുടക്കം

ലോക സർവമത സമ്മേളനത്തിന് ഇന്ന് വത്തിക്കാനിൽ തുടക്കം

ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സർവമത സമ്മേളനത്തിനും ലോക മത പാർലമെന്റിനും ഇന്നു വൈകിട്ട് 7ന് സ്നേഹ സംഗമത്തോടെ തുടക്കമാകും. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം. നാളെ ഫ്രാൻസിസ് മാർപാപ്പ ആശീർവാദ പ്രഭാഷണം നിർവഹിക്കും. ചടങ്ങിൽ വത്തിക്കാനിലെ വിവിധ മതപ്രതിനിധികൾ സംബന്ധിക്കും. ഒന്നിന് ചേരുന്ന ലോക മതപാർലമെന്റിൽ ഇറ്റലിയിലെ ജനപ്രതിനിധികൾ പങ്കെടുക്കും. 15 രാജ്യങ്ങളിൽനിന്നു വിവിധ മതങ്ങളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments