ലോക പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ വിട വാങ്ങി. 73 വയസായിരുന്നു. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു ലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.
നാല് ഗ്രാമി പുരസ്കാരങ്ങളും സാക്കിർ ഹുസൈൻ നേടിയിട്ടുണ്ട്. രാജ്യം പത്മവിഭൂഷൻ നൽകിയും ഈ പ്രതിഭയെ ആദരിച്ചിരുന്നു. തബലയിൽ മാന്ത്രിക പ്രകടനം കാഴ്ച വച്ച അദ്ദേഹം ഈ കലയ്ക്ക് നേടിക്കൊടുത്ത സ്വീകാര്യതയും ആസ്വാദക ലോകവും ചെറുതല്ല. മൂന്ന് വയസു മുതൽ സംഗീതാഭിരുചിയോടെ തൻ്റെ കഴിവ് തെളിയിച്ച സാക്കിർ തബലയില്‍ പഞ്ചാബ് ഖരാനയില്‍ അച്ഛൻ അല്ലാ രഖാ പാത പിന്തുടർന്നാണ് ഈ രംഗത്തേക്ക് എത്തിയത്.