ചെറു തോണി: 21 മുതല്‍ 25 വരെ ചൈനയിലെ ലുവോ യാങ്ങില്‍ നടക്കുന്ന ലോക ജൂനിയർ ട്രാക്ക് സൈക്കിളിങ് ചാമ്ബ്യൻഷിപ്പില്‍ മത്സരിക്കാൻ ഇടുക്കി ജില്ല സൈക്ലിങ് താരം അനക് സിയ മരിയ തോമസ്.
ചേറ്റുകുഴി സ്വദേശിനിയായ അനക് സിയ ലോകചാമ്ബ്യൻഷിപ്പില്‍ ടീം സ്പ്രിന്‍റിലും വ്യക്തിഗത ടൈം ട്രയലിലുമാണ് മത്സരിക്കുന്നത്. ദേശീയ സൈക്ലിങ് ചാമ്ബ്യൻഷിപ്പുകളില്‍ ധാരാളം മെഡലുകള്‍ നേടിയിട്ടുള്ള അനക് സിയ തിരുവനന്തപുരം മാധവ വിലാസം മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാർഥിനിയാണ്. തിരുവനന്തപുരം സായിയില്‍ പരിശീലനം നടത്തിവരുന്ന താരം ചേറ്റുകുഴി പാറക്കല്‍ ജിനോ ഉമ്മന്‍റെയും ബിന്ദുവിന്‍റെയും മകളാണ്. ദേശീയ സൈക്കിളിങ് താരം അക്സ സഹോദരിയാണ്.