തിരുവനന്തപുരം : സാഹിത്യകാരിയും അഭിനേത്രിയും സംവിധായികയുമായ ജസിന്തമോറിസ് ഒരുക്കുന്ന ‘ലോകമങ്ങനെയാണ്’ ഹ്രസ്വചിത്രം മെയ് നാലിന് റിലീസ് ചെയ്യും. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടവും ബോധവല്‍ക്കരണവുമാണ് ഈ സിനിമ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിര്‍മാണം എന്നിവയെല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് ജസിന്ത മോറിസ് തന്നെയാണ്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ബാബുരാജ് വെണ്‍കുളവും എഡിറ്റിങ് ആനന്ദ് അമലയുമാണ്.
മെയ് 4-ന് രാവിലെ 9.30-ന് പേയാട് എസ്.പി.തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ‘ലോകമങ്ങനെയാണ്’ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം നടക്കും. സാഹിത്യകാരന്‍ ജി.എന്‍.പണിക്കര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്രസാഹിത്യഅക്കാദമി ജേതാവ് ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.ജയകുമാര്‍ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, വിളപ്പില്‍ശാല എസ്.എച്ച്.ഒ നിജാം.വി, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, കേരള യൂണിവേസിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മുന്‍ വകുപ്പ് മേധാവി ഡോ. ജോസഫ് ആന്റണി, സായന്തനം മ്യൂസിക്‌സ് കോഡിനേറ്റര്‍ ഹരികൃഷ്ണകുമാര്‍, പേയാട് സൗഹൃദവേദി സെക്രട്ടറി രഞ്ജിത്.ആര്‍.സി, പ്രിസില്ല മരിയന്‍ എന്നിവര്‍ സംസാരിക്കും. പ്രിയാ ശ്യാം, പ്രിയരാജ് എന്നിവര്‍ ചടങ്ങില്‍ അവതാരകരാകും.
യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കി ജസിന്താമോറിസ് എഴുതിയ കഥയുടെ ദൃശ്യാവിഷ്‌ക്കാരമാണ് ഈ ചിത്രമാണെന്നും ഇതില്‍ 55-ലധികം ആളുകള്‍ അഭിനയിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജസിന്ത മോറിസ്, ടി.ടി.ഉഷ, സലാം, രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.