Tuesday, October 28, 2025
No menu items!
Homeവാർത്തകൾലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന

ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന

ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. CR450 എന്ന പ്രോട്ടോടൈപ്പ് മോഡലാണ് ഇപ്പോ ചൈന പുറത്തിറക്കിയിരിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിൻ. യാത്രാസമയം കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും പുതിയ ബുള്ളറ്റ് ട്രെയിൻ വഴി സാധിക്കും. കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമായ യാത്രാനുഭവം നൽകാൻ ഈ ട്രെയിനിന് സാധിക്കുമെന്നും ചൈന റെയില്‍വേ അറിയിച്ചു. ചൈനയുടെ തന്നെ CR400 എന്ന മോഡലായിരുന്നു ലോകത്തെ ഇതുവരെയുള്ള ഏറ്റവും വേ​ഗതയോറിയ ബുളറ്റ് ട്രെയിൻ. മണിക്കൂറില്‍ 350 കിലോമീറ്ററായിരുന്നു ഇതിന്റെ വേ​ഗത.

ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകൾ ചൈനക്ക് ലാഭകരമല്ല, ഇതുവരെ ബെയ്ജിങ്-ഷാങ്ഹായ് ട്രെയിന്‍ സര്‍വീസ് മാത്രമാണ് ലാഭകരമായി ഓടുന്നത്. എന്നാൽ ലാഭത്തിനേക്കാൾ ഉപരി രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തില്‍ നിര്‍ണായകമായ പങ്ക് ബുള്ളറ്റ് ട്രെയിനുകൾ വഹിക്കുന്നുണ്ടെന്ന് ചൈന വ്യക്തമാക്കുന്നു. റെയില്‍വേ റൂട്ടുകളില്‍ വ്യവസായിക വികസനം വര്‍ധിപ്പിക്കാനും യാത്രാ സമയം കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കാനും ചൈനക്ക് ബുള്ളറ്റ് ട്രെയിനുകളിലൂടെ സാധിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments