Saturday, April 19, 2025
No menu items!
Homeവാർത്തകൾലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്തെത്തും

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്തെത്തും

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ ഇന്ന് വിഴിഞ്ഞത്തെത്തും. എംഎസ്‍സിയുടെ തുർക്കി എന്ന കപ്പലാണ് ഉച്ചയോടെ തീരമണയുന്നത്. എട്ടുമാസം കൊണ്ട് അഞ്ചേകാൽ ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തത്. ഈ മാസം അവസാനത്തോടെ തുറമുഖം കമ്മീഷൻ ചെയ്തേക്കും.  ലോകത്തെ ഏറ്റവും വലിയ കപ്പൽ എംഎസ് സിയുടെ പടുകൂറ്റൻ ചരക്ക് കപ്പൽ. ഇതിന് 399.93 മീറ്റർ നീളവും 61.33 മീറ്റർ വീതിയും 33.5 മീറ്റർ ആഴവുമുണ്ട്. 5.25 ലക്ഷം കണ്ടെയ്നർ നീക്കം പൂർത്തിയായി. പ്രതിമാസം ഒരു ലക്ഷത്തിലേറെ കണ്ടെയ്നർ നീക്കം. മാർച്ചിൽ ബർത്ത് ചെയ്തത് 53 കപ്പലുകളാണ്. വിഴിഞ്ഞത്ത് ചരക്ക് നീക്കം തുടങ്ങി എട്ട് മാസത്തിനുള്ളിലാണ് നേട്ടം. വൻ നിക്ഷേപത്തിന് അദാനി ഗ്രൂപ്പ് 20,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്.  ആറ് കപ്പലുകളിലൊന്നാണ് എംഎസ് സി തുർക്കി.1995 മുതൽ ലോകത്തെ എല്ലാ പ്രധാന കപ്പൽ റൂട്ടിലും ചരക്കെത്തിക്കുന്ന വമ്പത്തി. സിംഗപ്പൂരിൽ നിന്നാണ് എംഎസ് സി തുർക്കി വിഴിഞ്ഞത്തേക്ക് എത്തുന്നത്. പ്രതിവർഷം രണ്ട് ലക്ഷം കണ്ടെനറുകൾ വരെ കൈകാര്യം ചെയ്യുന്ന എംഎസ് സി തുർക്കി, വിഴിഞ്ഞത്ത് അടുക്കുമ്പോൾ ചരിത്രമാണ്. ഇതുവരെ ഒരിന്ത്യൻ തുറമുഖത്തിലും ഇത്ര വലിയ കപ്പലിന് ബർത്ത് ചെയ്യാനായിട്ടില്ല. വിഴിഞ്ഞത്ത് എത്തുന്ന 257ആമത്തെ കപ്പലാണ് എംഎസ് സി തുർക്കി. വിഴിഞ്ഞം വഴി യൂറോപ്പിലേക്കുള്ള എംഎസ്‍സിയുടെ പ്രതിവാര ഡേജ് സർവീസിന്റെ ഭാഗമായാണ് തുർക്കിയെത്തുന്നത്. ചരക്ക് നീക്കം തുടങ്ങി എട്ട് മാസത്തിനുള്ളിൽ റെക്കോർഡ് നേട്ടങ്ങൾ ഒന്നൊന്നായി നേടുകയാണ് വിഴിഞഞം. കണ്ടെയ്നർ നീക്കം അഞ്ചേകാൽ ലക്ഷം കടന്നു. ദക്ഷിണേന്ത്യയിൽ ചരക്ക് നീക്കത്തിൽ ഒന്നാം സ്ഥാനത്തിപ്പോൾ വിഴിഞ്ഞമാണ്. പ്രതിമാസം ഒരു ലക്ഷത്തിലേറേ കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ ആദ്യത്തെ ഓട്ടേമേറ്റഡ്/ സെമി ഓട്ടേമേറ്റഡ് ക്രെയ്ൻ സംവിധാനമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വിഴിഞ്ഞത്തെ ഇത്ര വലിയ കുതിപ്പിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം മാത്രം വിഴിഞ്ഞത്ത് ബർത്ത് ചെയ്തത് 53 കപ്പലുകളാണ്. പ്രതീക്ഷിച്ച വളർച്ചാ നിരക്കിലേക്കും വരുമാനനേട്ടത്തിലേക്കും തുറമുഖം അതിവേഗം നീങ്ങുന്നുവെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്കുകൾ. രണ്ട്, മൂന്ന് ഘട്ടങ്ങൾക്കായുള്ള നിർമാണ പ്രവർത്തനങ്ങളും ഉടൻ തുടങ്ങും. പാമ്പൻ പാലത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമ്പോൾ വിഴിഞ്ഞം കമ്മീഷനിംഗും പദ്ധതിയിട്ടിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു. എല്ലാം ഒത്തുവന്നാൽ, എപ്രിൽ അവസാനമോ, മെയ് ആദ്യവാരമോ രാജ്യത്തെ ആദ്യത്തെ ഡീപ് വാട്ടർ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി വിഴിഞ്ഞം കമ്മീഷൻ ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments