Wednesday, July 9, 2025
No menu items!
Homeവാർത്തകൾലോകത്തെ ഏറ്റവും കൂടുതൽ നീളമുള്ള നാക്കിന് ഉടമയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് പദവി നേടി കാലിഫോർണിയൻ...

ലോകത്തെ ഏറ്റവും കൂടുതൽ നീളമുള്ള നാക്കിന് ഉടമയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് പദവി നേടി കാലിഫോർണിയൻ യുവതി

കാലിഫോർണിയ: ലോകത്തെ ഏറ്റവും കൂടുതൽ നീളമുള്ള നാക്കിന് ഉടമയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് പദവി നേടി കാലിഫോർണിയൻ യുവതി. ചാനെൽ ടാപ്പർ എന്ന യുവതിയുടെ അസാമാന്യ നീളമുള്ള നാക്കാണ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചത്. 9.75 സെന്റിമീറ്റർ നീളവും 3.8 ഇഞ്ചുമാണ് ചാനെലിന്റെ നാക്കിന് ഉള്ളത്. സാധാരണ മനുഷ്യർക്കുള്ളതിൽ നിന്നും ഇരട്ടിയാണ് ഇത്. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തികൊണ്ട് വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.   തന്റെ നീളമുള്ള നാക്കുകൊണ്ട് ചാനെൽ അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. നാക്കുകൊണ്ട് മൂക്ക് തൊടുന്നതും, ജെംഗ ബ്ലോക്കുകൾ നീക്കം ചെയ്യുന്നതും, റെഡ് സോളോ കപ്പുകൾ മറിക്കുന്നതും, നാവ് ചുറ്റി സ്പൂൺ പിടിക്കുന്നതും, വെള്ളത്തിൽ കിടന്ന നാരങ്ങ എടുക്കുന്നതും തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ‘ആളുകൾ എന്നെ കാണുമ്പോൾ അത്ഭുതത്തോടെ നോക്കാറുണ്ട്. ചിലർക്ക് പേടിതോന്നും. പക്ഷെ ഞാൻ അതൊക്കെ ആസ്വദിക്കാറുണ്ട്. ഞാൻ അതിനെയൊക്കെ തമാശയായാണ് കാണുന്നത്.’ ചാനെൽ പറയുന്നു.   എട്ടുവയസ്സ് പ്രായമുള്ളപ്പോൾ എടുത്ത അമ്മയോടൊപ്പമുള്ള ഹാലോവീൻ ചിത്രങ്ങളിലാണ് ആദ്യമായി ചാനെലിന്റെ നീളമുള്ള നാവുകളെ തിരിച്ചറിഞ്ഞതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ചാനെൽ ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു. അതിൽ അവരുടെ നാക്ക് മുഴുവനും നീലയും പച്ചയും നിറംകൊണ്ട് പെയിന്റ് അടിച്ചിരുന്നു. മറ്റുള്ളവരിൽനിന്നും വ്യത്യസ്തമായിരിക്കുന്നതാണ് തനിക്കിഷ്ടമെന്നും, ഇതൊക്കെ ഒരു രസമല്ലേ എന്നുമാണ് ചാനെൽ പറയുന്നത്. അതേസമയം യുഎസ്എ സ്വദേശിയായ നിക്ക് സ്റ്റോബെർളാണ് ലോകത്ത് ഏറ്റവും കൂടുതൽ നാക്കിന് നീളമുള്ള പുരുഷൻ. 10.1 സെന്റിമീറ്റർ നീളവും 3.97 ഇഞ്ചുമാണ് അദ്ദേഹത്തിനുള്ളത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments