Monday, October 27, 2025
No menu items!
Homeആരോഗ്യ കിരണംലോകത്തിലെ ആദ്യത്തെ ശ്വാസകോശ കാൻസർ വാക്സിൻ വികസിപ്പിച്ചു

ലോകത്തിലെ ആദ്യത്തെ ശ്വാസകോശ കാൻസർ വാക്സിൻ വികസിപ്പിച്ചു

വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി ശ്വാസകോശ അർബുദത്തിനുള്ള വാക്സിൻ വികസിപ്പിച്ചു. യുകെയിലെ 67 കാരനായ ജാനുസ് റാക്‌സിന് എന്ന ആളിലാണ് വാക്സിൻ പരീക്ഷിച്ചത്. BNT116 എന്ന രഹസ്യനാമമുള്ള വാക്‌സിൻ ബയോഎൻടെകാണ് നിർമ്മിച്ചിരിക്കുന്നത് .

പരീക്ഷണം വിജയിച്ചാല്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ് ഫലപ്രാപ്തിയിലെത്തുക. ലോകത്തിലെ ഏറ്റവും വലിയ മരണകാരണമാണ് ശ്വാസകോശാർബുദം. പ്രതിവർഷം 1.8 ദശലക്ഷം ആളുകള്‍ ഇത് മൂലം മരണപ്പെടുന്നുണ്ട്. ഇത് കീമോതെറാപ്പിയേക്കാള്‍ വളരെ ഫലപ്രദമാണെന്നും, അമിതമായ പാർശ്വഫലങ്ങള്‍ ഉണ്ടാക്കി ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്ന രീതി ഉണ്ടാകില്ലെന്നും ഡോക്ടർമാർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments