Monday, July 7, 2025
No menu items!
Homeവാർത്തകൾലേസർ ഉപയോഗിച്ച് ശത്രുവിൻ്റെ ആയുധങ്ങളെ നേരിടുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

ലേസർ ഉപയോഗിച്ച് ശത്രുവിൻ്റെ ആയുധങ്ങളെ നേരിടുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

ആയുധങ്ങളെ ദൂരെ നിന്ന് തകർക്കുന്ന ലേസർ അധിഷ്ഠിത സംവിധാനം ആണ് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തത്. പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച സംവിധാനം ലേസർ രശ്മികൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനം ആദ്യമായി തകർത്തു. ആകാശത്തെ ലക്ഷ്യസ്ഥാനത്തുണ്ടായിരുന്ന ഡ്രോണിനെ ലേസർ രശ്മി ഉപയോഗിച്ച് തകർ ക്കുകയായിരുന്നു.

ശത്രുക്കളുടെ വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവ നിർവീര്യമാക്കാൻ ലേസർ വിദ്യയ്ക്ക് കഴിയും. എംകെ-2(എ) ലേസർ ഡയറക്ട്‌ഡ് എനർജി വെപ്പൺ(ഡിഇ ഡബ്ല്യു) എന്നാണ് പേര്.

യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കു ശേഷം സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

വൈകാതെ ആയുധം സേനയുടെ ഭാഗമാകും. ഭാവിയിൽ ഇന്ത്യ വികസിപ്പിക്കുന്ന 300 കിലോവാട്ട് ശേഷിയുള്ള ‘സൂര്യ’യും ലേസർ അധിഷ്ഠിത ആയുധ സംവിധാനമാണ്. 20 കിലോമീറ്റർ അകലെ ക്കൂടി പോകുന്ന ആയുധങ്ങൾ തകർക്കാൻ ഇതിന് കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments