Tuesday, March 24, 2026
No menu items!
Homeവാർത്തകൾലിബിയയിലെ മുൻ ഭരണാധികാരി കേണൽ മു അമർ ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‍ലാം ഗദ്ദാഫി കൊല്ലപ്പെ

ലിബിയയിലെ മുൻ ഭരണാധികാരി കേണൽ മു അമർ ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‍ലാം ഗദ്ദാഫി കൊല്ലപ്പെ

ട്രിപ്പോളി: ലിബിയയിലെ മുൻ ഭരണാധികാരി കേണൽ മു അമർ ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‍ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. നാലംഗ ആക്രമിസംഘം വെടിവെച്ചു വീഴ്ത്തുകയായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അന്ത്യം. ഗദ്ദാഫിയുടെ അഭിഭാഷകൻ ഖാലിദ് അൽ-സൈദിയും രാഷ്ട്രീയ ഉപദേഷ്ടാവ് അബ്ദുല്ല ഒത്മാനും വ്യത്യസ്ത ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു.ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ (85 മൈൽ) തെക്ക് പടിഞ്ഞാറായി സിന്‍റാൻ പട്ടണത്തിലെ വീട്ടിൽ വെച്ച് ഗദ്ദാഫിയെ ആയുധധാരികൾ കൊലപ്പെടുത്തിയതായി ഒത്മാന്‍റെ വാക്കുകളെ ഉദ്ധരിച്ച് ലിബിയൻ വാർത്താ ഏജൻസിയായ ഫവാസൽ മീഡിയ റിപ്പോർട്ട് ചെയ്തു. മുഖംമൂടി ധരിച്ച നാല് പേര്‍ ഗദ്ദാഫിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതായും അദ്ദേഹത്തെ കൊലപ്പെടുത്തിയതായും ഗദ്ദാഫിയുടെ രാഷ്ട്രീയ സംഘം പിന്നീട് പ്രസ്താവന പുറത്തിറക്കി. വളരെ ആസൂത്രിതമായിരുന്നു കൊലപാതകം. ഗദ്ദാഫിയുടെ വീട്ടിലെ സിസി ടിവി ക്യാമറകൾ മറച്ചുകൊണ്ടായിരുന്നു അക്രമികളുടെ നീക്കം.കൊലപാതകത്തിൽ അടിയന്തരവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ട്രിപ്പോളി ആസ്ഥാനമായുള്ള ഹൈ സ്റ്റേറ്റ് കൗൺസിലിന്‍റെ മുൻ തലവനായ ഖാലിദ് അൽ-മിഷ്രി ആവശ്യപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments