Thursday, August 7, 2025
No menu items!
Homeവാർത്തകൾലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്ര സ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഇന്നലെ രാത്രി 9നായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് 4.30ന്.

കമ്യൂണിസ്‌റ്റ് നേതാവ് ടി.കെ. വർഗീസ് വൈദ്യന്റെ മകൻ രാ ഷ്ട്രീയത്തിൽ കോൺഗ്രസിനൊപ്പമാണ് നടന്നത്. 1972ൽ തിരുവനന്തപുരം മാർ ഇവാനിയോസി ലെ പഠനകാലത്ത് കെഎസ്‌യുവിലൂടെയാണു തുടക്കം. 1980ൽ കർഷക കോൺഗ്രസ് സംസ്ഥാന ട്രഷററായി. ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 2005ൽ സം സ്ഥാന പ്രസിഡൻറായി 2022 വരെ തുടർന്നു. 2024 മാർച്ചിൽ ദേശീയ വൈസ് പ്രസിഡന്റായി. ഹോർട്ടികോർപ് ചെയർമാൻ, കർഷക ക്ഷേമനിധി ബോർഡ് അംഗം എന്നീ പദവികളും വഹിച്ചു. 2020ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്കും മത്സരിച്ചിരുന്നു. തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി സഹോദരനാണ്. ഭാര്യ: സുശീല ജേക്കബ്. മകൻ: അമ്പു വൈദ്യൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments