കടപ്പൂര് :വായനപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിന് കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ലേഖനമത്സരം നടത്തുന്നു. വിഷയം,- വായന ലഹരിയാക്കാം, ലഹരിച്ചങ്ങല പൊട്ടിക്കാം. ‘ ലേഖനം മൂന്നു പേജിൽ കവിയരുത്. ജൂൺ 30 നകം സെക്രട്ടറി, പബ്ലിക് ലൈബ്രറി കടപ്പൂര്, വട്ടുകുളം പി. ഒ. കോട്ടയം – 686587 എന്ന വിലാസത്തിൽ അയച്ചു നൽകണം. കവറിനുമുകളിൽ – വായനപക്ഷാചരണ ലേഖന മത്സരം ‘ എന്ന് രേഖപ്പെടുത്തിയിരിക്കണം. ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് – 9446035314, 9495341166.
ലഹരി വിരുദ്ധ ലേഖനമത്സരം
RELATED ARTICLES