കട്ടയ്‌ക്കോട് : കാട്ടാക്കട കട്ടയ്‌ക്കോട് പ്രവര്‍ത്തിക്കുന്ന വിഗ്യാന്‍ കോളേജിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധറാലി സംഘടിപ്പിച്ചു. സമൂഹത്തില്‍ വന്‍വിപത്തായി വളര്‍ന്ന് വരുന്ന ലഹരി മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ യുവതലമുറയെ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്. വിഗ്യാന്‍ കോളേജിലെ എന്‍.എസ്. എസ് വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ റാലിയ്ക്ക് നേതൃത്വം നല്‍കി. ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലുകയും ഫ്‌ളാഷ് മോബും നടന്നു. കട്ടയ്‌ക്കോട് കോളേജ് ജങ്ഷനില്‍ നിന്നും ആരംഭിച്ച കാല്‍നട റാലി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജയശ്രി ഫ്‌ളാഗ് ഓഫ് ചെയ്തു. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രധാനകവാടത്തില്‍ റാലി സമാപിച്ചു. ഡിപ്പോ സൂപ്രണ്ട് കെ.എസ്. ലത റാലിയുടെ സമാപനം ഉദ്ഘാടനം ചെയ്തു. നൂറിലധികം വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും റാലിയ്ക്ക് നേതൃത്വം നല്‍കി.