തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലഹരിയ്‌ക്കെതിരെ വനിതകളുടെ കവിതാരചനാ മത്സരം സംഘടിപ്പിച്ചു. ഗാലറി ഓഫ് നേച്ചര്‍ ഹ്യൂമന്‍ ആന്റ് നേച്ചര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ കേരള എക്‌സൈസ് വകുപ്പ്, മലയിന്‍കീഴ് നിള സാംസ്‌കാരികവേദി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ ജില്ലകളില്‍ നിന്നും നിരവധി വനിതകള്‍ മത്സരത്തില്‍ പങ്കെടുത്തു.
തമ്പാനൂര്‍ മാതാ കോളേജ് ഓഫ് മെഡിക്കല്‍ ടെക്‌നോളജിയില്‍ നടന്ന രചനാ പരിപാടി എഴുത്തുകാരി ധനുജകുമാരി ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് സുമേഷ് കോട്ടൂര്‍ അധ്യക്ഷനായി. സി.ഡബ്ല്യു.സി. ചെയര്‍പേഴ്‌സണ്‍ അഡ്വ.ഷാനിബാബീഗം വിജയികള്‍ക്കുള്ള ട്രോഫികളും ഐ.എം.എ നെടുമങ്ങാട് ശാഖാ പ്രസിഡന്റ് ഡോ.ഹേമാഫ്രാന്‍സിസ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എഴുത്തുകാരിയും ഓര്‍ഗനൈസേഷന്‍ ഖജാന്‍ജിയുമായ പ്രിയാശ്യാം, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.വിശാഖ്, എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ്‌കുമാര്‍, ഓര്‍ഗനൈസെഷന്‍ സെക്രട്ടറി കോട്ടൂര്‍ ജയചന്ദ്രന്‍, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഡോ. എം.വി.സുനിത, ചരിത്രകാരന്‍ വെള്ളനാട് രാമചന്ദ്രന്‍, എഴുത്തുകാരായ ആര്‍.എസ്. പണിക്കര്‍, എസ്. സരോജം, ഓര്‍ഗനൈസേഷന്‍ അംഗങ്ങളായ സന്ധ്യാ അനീഷ്, സുജികല്ലാമം തുടങ്ങിയവര്‍ സംസാരിച്ചു.