ബെയ്‌റൂട്ട്: ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1,240 പേര്‍ക്കു പരിക്കേറ്റു. ഹിസ്ബുല്ല തീവ്രവാദി സംഘം ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേലി സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു.
ലബനനില്‍ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. തെക്കന്‍ ലബനനില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍ നിന്ന് പലായനം ചെയ്തു.