എറണാകുളം: കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എഞ്ചിനീയര്‍മാര്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച കോടതി, അപകടങ്ങള്‍ തുടര്‍ന്നാല്‍ എഞ്ചിനീയര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കി.
റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികളിലാണ് കോടതിയുടെ പരാമര്‍ശം. റോഡിലെ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചാല്‍ അതിപ്പോള്‍ വാര്‍ത്തയല്ല.
റോഡ് തകര്‍ന്ന് കിടക്കുന്ന സ്ഥലത്ത് അപായ ബോര്‍ഡ് പോലുമില്ല.
അതിനുപോലും എഞ്ചിനീയര്‍മാര്‍ തയ്യാറാകുന്നില്ല.എഞ്ചിനീയര്‍മാര്‍ റോഡുകള്‍ പരിശോധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
റോഡിലെ കുഴികള്‍ കാണാന്‍ എഞ്ചിനീയര്‍മാര്‍ക്ക് പറ്റില്ലെങ്കില്‍ അവര്‍ വേണ്ട.കേരളം നമ്പര്‍ 1 എങ്കില്‍ മരണത്തിന്റെ കാര്യത്തിലും നമ്പര്‍ 1 ആകരുത്.രാജ്യാന്തര നിലവാരമുള്ള റോഡ് വേണമെന്ന് പറയുന്നില്ല.
മനുഷ്യനെ കൊല്ലാത്ത റോഡ് വേണം. അത് മാത്രമാണ് സാധാരണക്കാരുടെ ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
മാത്രമല്ല സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിലും ഹൈക്കോടതി വിമര്‍ശിച്ചു.കോടതിയുടെ ഉത്തരവുകള്‍ സ്വകാര്യ ബസുടമകള്‍ പാലിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.