Monday, July 7, 2025
No menu items!
Homeവാർത്തകൾറൊമേനിയയിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയെ തോൽപിച്ച് ബുചാറസ്റ്റ് മേയർ നിക്കുസോർ ഡാൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക്

റൊമേനിയയിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയെ തോൽപിച്ച് ബുചാറസ്റ്റ് മേയർ നിക്കുസോർ ഡാൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക്

ബുചാറസ്റ്റ്:റൊമേനിയയിൽ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയെ തോൽപിച്ച് ബുചാറസ്റ്റ് മേയർ നിക്കുസോർ ഡാൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക്. യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്റെ രാഷ്ട്രീയത്തിൽ നിന്ന് പ്രേരിതമായ രീതിയിൽ റൊമേനിയയെ നയിക്കുമെന്ന് പ്രഖ്യാപിച്ച തീവ്ര വലതുപക്ഷ അനുഭാവിയായ ജോർജ്ജ് സൈമണെയാണ് നിക്കുസോർ ഡാൻ പരാജയപ്പെടുത്തിയത്. അപ്രതീക്ഷിത വിജയമെന്നാണ് നിക്കുസോർ ഡാൻറെ പ്രസിഡന്‍റ് പദവിയെ ലോകം നിരീക്ഷിക്കുന്നത്. 4.69 ദശലക്ഷം വോട്ടുകളാണ് റൊമേനിയയിൽ എണ്ണിയത്. ഇതിൽ 54.34 ശതമാനംവോട്ടുകളാണ് നിക്കുസോർ ഡാൻ നേടിയത്. എതിർ സ്ഥാനാർത്ഥി ജോർജ്ജ് സൈമണം 45.66 ശതമാനം വോട്ടുകളാണ് നേടാനായത്. 90 ശതമാനത്തിലേറെ വോട്ടുകൾ എണ്ണി തീർന്നതോടെയാണ് നിക്കുസോർ ഡാൻ  വിജയത്തിലേക്ക് എത്തിയത്. ബുചാറസ്റ്റിലെ നിക്കുസോർ ഡാനിന്റെ വസതിയിലേക്ക് ആയിരങ്ങളാണ് ആശംസകളുമാി എത്തുന്നത്. പുതുതലമുറ വോട്ടർമാരാണ് ഇവരിലേറെയുമെന്നതാണ് ശ്രദ്ധേയമായ കാര്യം.  ബുചാറസ്റ്റിലെ പുരോഗമനവാദിയായ മേയറാണ്  ഗണിത ശാസ്ത്രജ്ഞൻ കൂടിയായ ഡാൻ. റൊമേനിയയുടെ പുനർ നിർമ്മാണം നാളെ മുതൽ ആരംഭിക്കുന്നതയാണ് ഡാൻ വിജയത്തിന് പിന്നാലെ പ്രഖ്യാപിച്ചത്. വിജയം നിങ്ങളുടേതാണെന്നും നിക്കുസോർ ഡാൻ അണികളോട് പ്രതികരിച്ചു.യുക്രൈനുള്ള പിന്തു തുടരുമെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നുമാണ് ഡാൻ പ്രചാരണ വേളയിൽ വിശദമാക്കിയത്.  വിവാദമായ റഷ്യൻ ഇടപെടലുകൾക്ക് പിന്നാലെ റദ്ദാക്കിയ ആദ്യ ഘട്ട ബാലറ്റുകൾക്ക് ആറ് മാസത്തിന് ശേഷമാണ് റൊമേനിയയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂറോപ്യൻ യൂണിയനിൽ വീറ്റോ അധികാരമുള്ള വ്യക്തിയാണ് റൊമേനിയൻ പ്രസിഡന്‍റ്. സൈനിക സഹായങ്ങൾ തീരുമാനിക്കുന്ന ഡിഫെൻസ് കൌൺസലിന്റെ അധികാരവും റൊമേനിയയ്ക്ക് ആണ്. യൂറോപ്യൻ യൂണിയനും നാറ്റോ അനുകൂല നിലപാടാണ് ഡാനുള്ളത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments