തിരുവനന്തപുരം: റെയിൽവേയിൽ സെക്ഷൻ കൺട്രോളർ തസ്തികയിൽ നിയമനം നടത്തുന്നു. 368 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്തും ഒഴിവുകളുണ്ട്. ഇത് സംബന്ധിച്ച വിഞ്ജാപനം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പുറത്തിറക്കി.
കേന്ദ്ര സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷ നൽകാം. പ്രായപരിധി 20നും 33നും ഇടയിൽ. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ഉണ്ടാകും. 15 സെപ്റ്റംബർ 2025 മുതൽ അപേക്ഷ നൽകാം
നിയമനം ലഭിക്കുന്നവർക്ക് മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെ 35,400 മുതൽ 44,900 രൂപ വരെ ശമ്പളമായി ലഭിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ്, രേഖ പരിശോധന, മെഡിക്കൽ പരിശോധന എന്നി ഘട്ടങ്ങളിലൂടെയാണ് നിയമനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ആർ ആർ ബിയുടെ വെബ്‌സൈറ്റ് www.rrbthiruvananthapuram.gov.in. സന്ദർശിക്കുക



