Monday, July 7, 2025
No menu items!
Homeവാർത്തകൾറിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി മെട്രോ സർവീസുകൾ പുലർച്ചെ മൂന്നിന് ആരംഭിക്കും

റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി മെട്രോ സർവീസുകൾ പുലർച്ചെ മൂന്നിന് ആരംഭിക്കും

ഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി മെട്രോ സർവീസുകൾ പുലർച്ചെ മൂന്ന് മണി മുതൽ ആരംഭിക്കും. റിപ്പബ്ലിക്ക് പരിപാടികൾക്ക് പങ്കെടുക്കാൻ എത്തുന്നവർക്ക് വേണ്ടിയാണ് ഡൽഹി മെട്രോ പ്രത്യേക സംവിധാനം ഒരുക്കി പുലർച്ചെ സേവനങ്ങൾ ആരംഭിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് തടസമില്ലാത്ത യാത്ര സൗകര്യത്തിന് പുലർച്ചെ ആറ് മണിവരെ അര മണിക്കൂർ ഇടവിട്ട് മെട്രോ സർവീസ് ഉണ്ടായിരിക്കുമെന്നും ‍ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഡയറക്ടര്‍ അനുജ് ദയാൽ അറിയിച്ചു.

ആറ് മണിക്ക് ശേഷം സമയം പഴയതുപോലെ പുനഃക്രമീകരിക്കും. യാത്രക്കാർ തിരക്ക് പിടിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് സർവീസ് അതിരാവിലെ ആരംഭിക്കുന്നത്. അതേസമയം റിപ്പബ്ലിക്‌ ദിനം ആഘോഷമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. ഇത്തവണത്തെ റിപ്പബ്ലിക്‌ ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥി. പ്രസിഡന്റായ ശേഷം സുബിയാന്തോ ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും.

രാഷ്ട്രപതി ഭവനിൽ നടക്കുന്ന റിപ്പബ്ലിക് ഡേ അറ്റ് ഹോം 2025 ൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 12 വിശിഷ്ടാതിഥികൾക്ക് ക്ഷണം ലഭിച്ചു. വിവിധ മേഖലയിൽ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്. രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെയും ക്ഷണിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ഏകദേശം 150 പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments