കൊടുമണ്‍: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കഴിഞ്ഞ എം.ബി.എ പരീക്ഷയില്‍ രണ്ടാം റാങ്ക്കരസ്ഥമാക്കിയ ഐക്കാട് ജിഷാഭവനത്തില്‍ ജിഷാരാജിനെ സി.പി.ഐ കൊടുമണ്‍ ലോക്കല്‍ കമ്മറ്റി അനുമോദിച്ചു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി മോഹന്‍ ദാസ്ഇടത്തിട്ടയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗം നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ജിഷയെ മൊമന്‍റോ നല്‍കി ആദരിച്ചു. ബിജൂ ഐക്കാട്, എന്‍.കെ.ഉദയകുമാര്‍, രാമചന്ദ്രപ്രകാശ്, പുഷ്പന്‍ മുതലായവര്‍ സംസാരിച്ചു.



